ഛത്തീസ്ഘട്ടിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണം സര്‍ക്കാരിന്റെ പരാജയo: ക്രൈസ്തവ നേതാക്കള്‍

ഛത്തീസ്ഘട്ടിലെ കവാര്‍ത്തയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവ പ്രാര്‍ത്ഥനാലയം ആക്രമിച്ച് ക്രൈസ്തവരെ മര്‍ദിച്ച സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു.

ഛത്തീസ്ഘട്ടില്‍ ക്രൈസ്തവ പീഡനം തുടർകഥയാണെന്നും,കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളില്‍ വിവിധസ്ഥലങ്ങളിലായി പത്തോളം അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കുനേരെ നടന്നിട്ടുള്ളതെന്നും സംസ്ഥാന ഗവണ്‍മെന്റിന്റെ സമ്പൂര്‍ണപരാജയമാണ് ഇതെന്നും ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ പറഞ്ഞു.

മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മതമൗലികവാദികള്‍ ക്രൈസ്തവരെ തല്ലിച്ചതച്ചത്. അതേസമയം മതമൗലികവാദികള്‍ പാവപ്പെട്ട ആദിവാസികളെ ഹിന്ദുമതം സ്വീകരിക്കുന്നതിനായി നിര്‍ബന്ധിക്കുകയാണെന്നും പന്നലാല്‍ കൂട്ടിച്ചേര്‍ത്തു. ഛത്തീസ്ഘട്ടില്‍ കോണ്‍ഗ്രസ് ഭരണകൂടമാണ് അധികാരത്തിലുള്ളതെങ്കിലും അവര്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ പരാജയം വിശ്വാസികളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group