കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച് 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ഹര്‍ജി സമർപ്പിച്ചു.സ്‌കോളര്‍ഷിപ്പില്‍ മുന്‍പുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയതോടെ ആനുകൂല്യം ലഭിച്ചിരുന്ന ആയിരക്കണക്കിനു മുസ്ലിം വിദ്യാര്‍ത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു. ക്രൈസ്തവ വിഭാഗം ഉള്‍പ്പടെ മറ്റു സമുദായങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുന്നുണ്ടെന്നുമാണ് ഇവരുടെ ആരോപണം.സച്ചാര്‍ സമിതിയുടെയും പാലോളി സമിതിയുടെയും ശിപാര്‍ശ പ്രകാരം മുസ്ലിം സമുദായത്തിന്റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയത്. അതിനാല്‍ ഹൈകോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക സമുദായങ്ങളും ന്യൂനപക്ഷ സമുദായങ്ങളും തമ്മിലുള്ള വേര്‍തിരിവ് മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം, തടസ ഹര്‍ജിയുമായി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വ്യക്തമാക്കി.ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നു പറഞ്ഞു. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group