കേരള സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 20ന് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കർഷകർക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ 2019ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കണം, വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം മൂലം ജനങ്ങളുടെ ജീവനും കൃഷി സ്ഥലങ്ങളും നശിക്കുന്നതിൽ പരിഹാരമുണ്ടാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചും, നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ തമസ്കരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ് ധർണ നടത്തുന്നതെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, സെക്രട്ടറി ബെന്നി ആന്റണി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group