കെ-റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ജനങ്ങളുടെ മനസുകൾ നീറുകയാണെന്നും ഇതിന് ശാശ്വത പരിഹാരo സർക്കാർ കാണണമെന്ന്ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
ഉള്ളതെല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നുള്ള ഭീതി ജനങ്ങളെ തളർത്തുന്നു സ്വന്തം സ്ഥലത്ത് സ്വസ്ഥമായി ജീവിക്കുവാനുള്ള അവരുടെ അവകാശം നിഷേധിക്കപ്പെടുന്നു എന്നുള്ളത് കെ-റെയിലിനെതിരേ പ്രതിഷേധിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. സ്വാഭാവികമായ ഈ പ്രതിഷേധത്തെ അധികാരവും ശക്തിയുമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത് രംഗം കൂടുതൽ വഷളാക്കുന്ന അവസ്ഥയിൽ എത്തിച്ചുവെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കക്ഷിഭേദമില്ലാതെ നാനാജാതി മതസ്ഥരായ പതിനായിരക്കണക്കിനാളു കളുടെ കണ്ണീർ വീഴ്ത്തുന്ന ഈ പദ്ധതിയുടെ ഇരകളോട് സഹാനു ഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയും അവരെ നിശ്ശബ്ദരാക്കാൻ സമ്മർദം ചെലുത്തു കയും ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ലന്നും കെ-റെയിൽ പാതയുടെ ഇരകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിൽക്കണ്ടു ബോധ്യപ്പെടാൻ പ്ര സ്തുത സ്ഥലങ്ങൾ ഏതെങ്കിലും മതസമുദായ നേതാക്കൾ സന്ദർശിക്കുന്നതിനെ വിമർശിക്കുകയും അതിൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും ബിഷപ്പ് പറഞ്ഞു.
കെ-റെയിലിന്റെ തണലിലും രാഷ്ട്രീയലാഭം കൊയ്യാനായിരിക്കും അവരുടെ ശ്രമം. കെ-റെയിലിന്റെ ഇരകളായ വേദനിക്കുന്നവരോട്
അനുകമ്പ പുലർത്തുന്ന മനുഷ്യ സ്നേഹികളുടെ പേരിൽ പറയാൻ ആഗ്രഹിക്കുന്നു, “ഈ ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്” എന്ന്.ബലപ്രയോഗത്തിലൂടെ അവരെ നിശ്ശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്. കെ-റെയിലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും
ശാസ്ത്രീയപഠനങ്ങളും നിർദേശങ്ങളും ഏറെനാളായി ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവയൊന്നും ഗൗനിക്കാതെ സർക്കാർ മുന്നോട്ടു പോകുന്നതിൽ ആശങ്ക ഞങ്ങൾക്കുണ്ട്. മാത്രമല്ല, മത സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പു നടത്താനുള്ള ശ്രമവും നടക്കുന്നുവോ എന്നു തോന്നിപ്പോകുന്നു.
മതമേലധ്യക്ഷൻമാരോ സമുദായനേതാക്കന്മാരോ ജനങ്ങളുടെ ബുദ്ധിമുട്ടുകളിൽ അവർക്ക് ആശ്വാസവും ശക്തിയും പകരുന്നതും അവരുടെ പ്രശ്നങ്ങൾക്ക് നീതിപൂർവമായ പരിഹാരം കണ്ടെത്താൻ ഇടപെടുന്നതും ദുർവ്യാഖ്യാനിച്ച് വിമോചന സമരത്തിനൊരുങ്ങുന്നു എന്നു പറഞ്ഞ് പരിഹസിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂ. കെ-റെയിൽ പദ്ധതി അനേകർക്ക് ഒരു ജീവിതപ്രശ്നമാണ്. അതിനെ ഒരു രാഷ്ട്രീയ വിഷയമാക്കി രാഷ്ട്രീയ വികാരം ഊതിക്കത്തിച്ച് രാഷ്ട്രീയ കലാപം ഉണ്ടാക്കുകയല്ല വേണ്ടതെന്നും ബിഷപ്പ് ഓർമിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group