വേനൽ മഴയെ തുടർന്ന് നെൽ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ നിസംഗത വെടിയണമെന്ന് ആവിശ്യപ്പെട്ട് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.വേനൽമഴയിൽ കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകർ തങ്ങളുടെ ആവലാധികളും ദയനീയാവസ്ഥയും ദുഃഖങ്ങളും മാർ പെരുന്തോട്ടത്തെ അറിയിച്ചു.
പാടശേഖരങ്ങളിൽ കാണുന്നത് അതിദയനീയവും ഹൃദയം അലിയിപ്പിക്കുന്നതുമായ കാഴ്ചയാണെന്നും വിളവെടുക്കാൻ പാകമായ നെൽച്ചെടികൾ വീണു പോയത് കർഷകരുടെ എല്ലാ പ്രതീക്ഷയും തകർക്കുന്നതാണെന്നും മാർ പെരുന്തോട്ടം പറഞ്ഞു. ദുരിതങ്ങളിൽ അകപ്പെട്ട കർഷകരെ യഥാസമയം സഹായിച്ചെങ്കിൽ മാത്രമേ അവർക്കു മുൻപോട്ടു പോകാൻ സാധിക്കുകയുള്ളുവെന്നും നിരണത്ത് കർഷകൻ തന്റെ പാടശേഖരത്തിനു സമീപം ജീവനൊടുക്കിയത് ദുഃഖിപ്പിക്കുന്ന കാര്യമാണെന്നും പറഞ്ഞ ബിഷപ്പ്, സർക്കാർ ഇത് കാണാതെ പോകരുതെന്നും വാഗ്ദാനങ്ങൾക്കൊണ്ടു കാര്യമില്ലെന്നും ജനനന്മ ആഗ്രഹിക്കുന്ന സർക്കാർ ദുരിതങ്ങളിൽ അകപ്പെട്ട കർഷകരെ സഹായിക്കാൻ ഉണർന്നു പ്രവർത്തിക്കുകയാണു വേണ്ടതെന്നും ആവശ്യപ്പെട്ടു.
സർക്കാർ കേരളത്തിന്റെ ഭാവി ആഗ്രഹിക്കുന്നെങ്കിൽ കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുകയാണു വേണ്ടത്. ജനനന്മ ആഗ്രഹിക്കുന്ന ജനനേതാക്കളും സർക്കാരും എല്ലാ നിസംഗതയും വെടിഞ്ഞ് നെൽക്കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ സന്നദ്ധമാകണമെന്നും ആർച്ച് ബിഷപ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group