കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള ഭീകര തീവ്രവാദപ്രസ്ഥാനങ്ങൾക്കെതിരെ സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും ഉണരണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ.
രസലഹരിയുൾപ്പെടെ മയക്കുമരുന്നു മാഫിയകൾ സംസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുമ്പോൾ ഇക്കൂട്ടർ ലക്ഷ്യംവെയ്ക്കുന്ന നാർക്കോട്ടിക് വിപണി വിദ്യാഭ്യാസസ്ഥാപനങ്ങളും പുതുതലമുറയുമാണെന്ന് വ്യക്തമാണെന്നും
അതിനാൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലൂടെ ലക്ഷ്യമിടുന്ന മയക്കുമരുന്നു വ്യാപാരം വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയേറുമെന്നും അതിനാൽ ഭാവിതലമുറയുടെ സംരക്ഷണത്തിനായി സർക്കാർ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനമേധാവികളും അധ്യാപക അനധ്യാപകരും മാതാപിതാക്കളും സംയുക്തമായി ഉണർന്നു പ്രവർത്തിക്കാൻ വൈകരുതെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group