ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ഇല്ലാത്തതു പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനാജനകമാണെന്നും പബ് സംസ്ക്കാരത്തെ ഇടതുപക്ഷ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കരു തെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആവശ്യപ്പെട്ടു .കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി സംഘടിപ്പിച്ച അടിയന്തര ഓണ്ലൈെന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം.
കോര്‍പറേറ്റ് മാഫിയകളുടെയും മുതലാളിത്ത വക്താക്കളുടെയും പുതുലാവണമായ ടെക്‌നോപാര്‍ക്കുകളോടു ചേര്‍ന്ന് പബ്ബുകള്‍ തുറക്കുന്നത് കച്ചവടാധിനിവേശത്തിന്റെ ഏറ്റവും പുതിയ മുഖമാണ് പ്രതിഫലിക്കുന്നതെന്നും, കോര്‍പറേറ്റുകളുടെ വ്യവസായ തത്പര്യങ്ങള്‍ക്കു അടിയറവു പറയുന്ന ഈ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരായ കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഡോ. ജെയിംസ് ആനപറന്പില്‍, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഏബ്രഹാം മാര്‍ പൗലോസ് എന്നിവര്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group