കൊച്ചി: ന്യൂനപക്ഷ സ്കോളര്‍ഷിപ് റദ്ദാക്കിയ നീതിപൂര്‍വകമായ ഹൈക്കോടതി വിധിക്കെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്ന് അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ആവശ്യപ്പെട്ടു. പക്ഷപാതപരമായ അനുപാതം ആണ് ഹൈക്കോടതി റദ്ദാക്കിയത്.ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള അഞ്ചു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കിയ ഈ തീരുമാനം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് വിരോധാഭാസമാണെന്നും
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി സംഘടനാ പ്രസിഡന്റ് പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group