പുതിയ മദ്യനയത്തിൽ നിന്ന് സർക്കാർ പിന്മാറണം : കെസിബിസി മദ്യവിരുദ്ധ സമിതി

ലഹരികളുടെ കടന്നു കയറ്റം അവസാനിപ്പിക്കാനും, കേരള സമൂഹത്തിന് വിനാശകരമായ മദ്യനയം തിരുത്താനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു.

അടച്ചിട്ട മദ്യശാലകൾ തുറക്കാനും പുതിയവ തുടങ്ങാനുമുള്ള സർക്കാർ നയത്തിനെ തിരെയും കമ്മിറ്റി പ്രതിഷേധിച്ചു. ദിനം പ്രതി കോടിക്കണക്കിന് രൂപയുടെ മാരകമായ മയക്കുമരുന്നുകളാണ് എക്സൈസ് വകുപ്പ് പിടികൂടുന്നതെന്നും കമ്മറ്റി പ്രസ്താവിച്ചു.

കേരളത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഹബ്ബായി മാറ്റുന്ന സംസ്ഥാന സർക്കാരിന്റെ തെറ്റായ മദ്യനയത്തിന്റെ അനന്തര ഫലങ്ങളായി സമൂഹത്തിൽ അക്രമവും കൊലപാതകവും പെരുകി വരുന്നു. ഭാവിതലമുറയുടെ ജീവിതം ദുസഹമായിത്തീരു ന്നുവെന്നും സമിതി അഭിപ്രായപ്പെട്ടു.രൂപത ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. ബേബി സേവ്യർ, ജോണി കണ്ണാടൻ, ജോബി ജോസഫ്, ജോർജുകുട്ടി, ജോസ് കൈതമന, സുനിൽ സോമൻ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group