വീണ്ടും ക്രൈസ്തവ വിരുദ്ധതയുമായി തുർക്കി ഭരണകൂടം. പ്രാചീന ക്രൈസ്തവ ദേവാലയം മോസ്കാക്കി..

ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി വീണ്ടും തുർക്കിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു,പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപെട്ട പ്രാചീന ക്രൈസ്തവ ദേവാലയം തുർക്കി സർക്കാർ വീണ്ടും മോസ്ക്കാക്കി മാറ്റി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ‘ഹാഗിയ സോഫിയ’ എന്ന പേരുള്ള (ഇസ്താംബൂളിലെ ഹാഗിയ സോഫിയയല്ല) ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.1965-ല്‍ ഭൂമികുലുക്കത്തിൽ നാശനഷ്ടം സംഭവിച്ച ദേവാലയത്തിൽ 56 വർഷങ്ങളായി പ്രാർത്ഥനകൾ  നടക്കുന്നില്ലായിരുന്നു.അറ്റകുറ്റപ്പണികൾക്ക് ശേഷം ഇക്കഴിഞ്ഞ ദിവസം തുർക്കിയുടെ മതകാര്യ വകുപ്പ് അധ്യക്ഷൻ അലി എർബാസ് നേതൃത്വം നൽകിയ പ്രാർത്ഥനയോടു കൂടിയാണ് ആരാധനാലയം മുസ്ലിം വിശ്വാസികൾക്ക് വിട്ടുനൽകിയത്. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം കഴിഞ്ഞവർഷം മുസ്ലിം ആരാധനാലയമായി തുറന്നു നൽകിയതിനെ പറ്റി അലി എർബാസ് ചടങ്ങില്‍ പരാമർശിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങള്‍ ബാൾക്കൻ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും മസ്ജിദും മിനാരവും എവിടെ കണ്ടാലും സന്തോഷമാണെന്നും ഇപ്പോൾ എഡിർനിലെ ഹാഗിയ സോഫിയ മോസ്ക്കാക്കി തുറക്കുകയാണെന്നും അലി എർബാസ് പറഞ്ഞു.

നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് തുർക്കി മോസ്ക്കാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഡിർനിലെ ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group