തീരദേശ ജനത നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധം : മാർ ജോസഫ് പെരുന്തോട്ടം

മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയിലും വിഴിഞ്ഞം പദ്ധതിക്കെതിരെയും തീരദേശ ജനത നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പദ്ധതി പുനഃപരിശോധിക്കുവാൻ സർക്കാർ തയ്യാറാകണം എന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.

വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമര പരിപാടിയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി സംബന്ധിച്ച് സമഗ്രമായ പഠനം നടത്തുവാൻ സർക്കാർ തയ്യാറാകണം. നഷ്ടപരിഹാര പാക്കേജ് കൃത്യമായും വ്യക്തമായും നടപ്പിൽ വരുത്തണം. സ്വന്തം നിലനിൽപ്പിനായുള്ള തീരദേശ ജനതയുടെ സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകും. ആർച്ച് ബിഷപ്പ് വ്യക്തമാക്കി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവരും പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group