ഇന്ത്യാ മഹാരാജ്യം എന്നത് ഓരോ കാലത്തു രാജ്യം ഭരിക്കുന്ന സർക്കാരുകളാണെന്ന തെറ്റിദ്ധാരണ പുലർത്താൻ പാടില്ലെന്നും തെരഞ്ഞെടുക്കപ്പെട്ട കാലത്തേക്കുള്ള കാവൽക്കാരാണ് സർക്കാരുകളെന്നും ഉദ്ബോധിപ്പിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യാ മഹാരാജ്യം എന്നത് ഓരോ കാലത്തു രാജ്യം ഭരിക്കുന്ന സർക്കാരുകളാണെന്ന തെറ്റിദ്ധാരണ പുലർത്താൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ട കാലത്തേക്കുള്ള കാവൽക്കാരാണ് സർക്കാരുകൾ. അതു തിരിച്ചറിയാനായി പൗരബോധമുള്ള ഒരു സമൂഹത്തെ പരിശീലിപ്പിക്കാൻ അധ്യാപകർക്കു കഴിയണം.
ഇന്ത്യാ മഹാരാജ്യത്തിന്റെ ഉത്തമമായ പൈതൃകത്തെ കൈമോശം വരുത്തുന്നതിന് ആരെങ്കിലും ശ്രമിച്ചാൽ അതിനെതിരേ ശബ്ദമുയർത്താൻ കെൽപുള്ള പൗരന്മാരെ സൃഷ്ടിക്കുവാൻ ഗുരുവിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണു കഴിയുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സമർപ്പണത്തിലൂടെ ദേശത്തെ കെട്ടിപ്പടുക്കുന്നതിൽ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതര സമൂഹങ്ങൾക്കൊപ്പം നിർണായകമായ പങ്കാണ് വഹിച്ചിട്ടുളതെന്ന് അദ്ദേഹം പറഞ്ഞു. മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാർ ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ ചടങ്ങിൽ കർദ്ദിനാൾ പൊന്നാടയണിയിച്ച് ആദരിച്ചു. മികച്ച അധ്യാപകർക്കും മികച്ച രൂപതയ്ക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ കർദിനാൾ സമ്മാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group