കാട്ടുപോത്തിനേക്കാൾ തൊലിക്കട്ടിയാണ് സർക്കാരുകൾക്ക്; ആഞ്ഞടിച്ച് മാർ ജോസഫ് പാംപ്ലാനി

കര്‍ഷകരുടെ വിഷമങ്ങള്‍ ശ്രവിക്കത്ത സര്‍ക്കാരുകള്‍ കാട്ടുപോത്തിനേക്കൾ തൊലിക്കട്ടിയുള്ളതാണെന്നും, കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നും തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.

ഒന്നല്ല ഒമ്പത് ജപ്തി നോട്ടീസ് വന്നാലും കര്‍ഷകന്‍റെ ഒരിഞ്ച് കൃഷി ഭൂമി പോലും ഒരു ബാങ്കിനും അടിയറവ് വയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറല്ലെന്നും കര്‍ഷകരുടെ കൃഷി ഭൂമിയില്‍ വളരുന്ന എല്ലാ മ്യഗങ്ങളുടെയും അധികാരി കർഷകരാണെന്നും പറഞ്ഞ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അതാണ് കര്‍ഷകരുടെ നയപ്രഖ്യാപനം എന്നും കൂട്ടിച്ചേര്‍ത്തു. ബാങ്കും ഭൂമാഫിയയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് കര്‍ഷകരെ ജപ്തിഭീഷണിയിലാക്കി കൊള്ളയടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബിഷപ്പ് ആരോപിച്ചു. റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണം. റബര്‍ ടാപ്പിംഗ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 150 ദിവസത്തെ വേതനം റബര്‍ കര്‍ഷകര്‍ക്ക് നല്‍കണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. യോഗത്തില്‍ അതിരൂപത പ്രസിഡന്‍റ് ടോണി പുഞ്ചക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ഫിലിപ്പ് കവിയില്‍, ഫാ. ഇമ്മാനുവല്‍ ആട്ടേല്‍, ഫാ. ജോര്‍ജ് തൈക്കുന്നുംപുറം, ഫാ.ഫിലിപ്പ് വെളിയത്ത് എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group