കൊച്ചി :കര്‍ഷകരുടെ ദയനീയ അവസ്ഥയ്ക്കു പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി സമ്മര്‍ദശക്തിയായി മാറുമെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ.
കർഷകരോടുള്ള അവഗണന ഇനിയും തുടർന്നാൽ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയിലൂടെ കര്‍ഷക പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷകര്‍ സമ്മര്‍ദശക്തിയായി മാറുന്നതിന്റെ പ്രാരംഭഘട്ടമാണ് 61 കര്‍ഷകസംഘടനകളുടെ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ (കാസ്) വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് അടിയന്തരമായ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെല്ലാം ഇവിടെ സമ്മര്‍ദ ഗ്രൂപ്പുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കര്‍ഷകര്‍ ഒരു സമ്മര്‍ദഗ്രൂപ്പായി മാറിയിട്ടില്ല. ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചാല്‍ കര്‍ഷകര്‍ക്കു ഗുണമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കര്‍ഷകരില്‍നിന്നു വാങ്ങിയ നെല്ല് വിറ്റ പണം കര്‍ഷകര്‍ക്കു നല്‍കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളം കൊടുക്കാന്‍ ഉപയോഗിക്കുന്ന അവസ്ഥയാണു നിലവിലുള്ളതെന്നു മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. തേങ്ങവില ഇത്രയും താഴ്ന്ന ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കര്‍ഷകര്‍ക്കു കിട്ടുന്ന പെന്ഷന് തുലോം തുച്ഛമാണ്. അതുതന്നെ വൈകിയാണു കിട്ടുന്നത്.
വന്യമൃഗ ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമത്തിനു രൂപം നല്‍കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group