സര്‍ക്കാരിന്‍റെ മദ്യനയം സാമൂഹ്യ ദുരന്തത്തിന് വഴിയൊരുക്കുo : ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത

സര്‍ക്കാരിന്‍റെ മദ്യനയം സാമൂഹ്യ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത.

കേരളം ഇന്ന് ആപല്‍ക്കരമായ ലഹരി വിപത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണെന്ന ആശങ്ക രേഖപ്പെടുത്തിയ മെത്രാപ്പോലിത്ത, സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യവ്യാപന നയവും മയക്കുമരുന്ന് വ്യാപനത്തെ ഫലപ്രദമായി തടയുന്നതിലെ പരാജയവും കേരളത്തെ വലിയൊരു സാമൂഹ്യ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്നും പറഞ്ഞു. മാവേലിക്കര പുന്നമൂട് അമലഗിരി അരമനയില്‍ കൂടിയ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെയും വിവിധ മദ്യവിരുദ്ധ സംഘടനകളുടെയും സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയും ജീവിതസുരക്ഷിതത്വവും ഉറപ്പുനല്‍കാന്‍ ബാധ്യസ്ഥമായ സംസ്ഥാന ഭരണകൂടം ആ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം വ്യതിചലിച്ചു നിക്ഷിപ്ത താത്പര്യങ്ങളെ മുന്‍നിര്‍ത്തി ആപല്‍ക്കരമായ ലഹരി വ്യാപനത്തിന് കളമൊരുക്കിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം അങ്ങേയറ്റം സമൂഹദ്രോഹപരമാണ്. വിനാശകരമായ പുതിയ മദ്യനയം പുനഃപരിശോധിച്ച് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലിത്ത ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group