വിശ്വാസി സമൂഹത്തോടുള്ള സർക്കാരിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം

വിശ്വാസി സമൂഹത്തോട് സർക്കാർ കാണിക്കുന്ന കടുത്ത നീതിനിഷേധത്തിനെതിരെ നെയ്യാറ്റികര രൂപത നേതൃത്വം. സംവരണാനുകൂല്യങ്ങളിൽ നടത്തിയ അട്ടിമറി, ബോണക്കാട് കുരിശുമലയോട് കാണിക്കുന്ന അനീതി, ആഴക്കടൽ കരാർ സംബന്ധിച്ച് തീരദേശവാസികളെ ദുരിതത്തിലാക്കുന്നു എന്നീ മൂന്ന് കാര്യങ്ങളിലൂന്നിയാണ് രൂപതയിലെ കെ. എൽ. സി. എ പ്രസ്താവന ഇറക്കിയിരിക്കുന്നത്. വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന സർക്കാർ മതപരമായ വിഷയങ്ങൾ വരുമ്പോൾ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിച്ച് കുത്തക കമ്പനികൾക്ക് ആഴക്കടൽ തീറെഴുതികൊടുക്കാനുള്ള കരാർ ഒപ്പിട്ടശേഷവും ദിനംപ്രതി സർക്കാർ കളവുപറയുകയായിരുന്നുവെന്നും, ഇതിനെതിരെ പ്രതികരിച്ച ആലപ്പുഴ, കൊല്ലം രൂപത അധികാരികളെ അധിക്ഷേപിച്ച സർക്കാർ നിലപാട് ആത്യന്തികം അപലപനീയമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group