പാലാ: കർഷകരെ അവഗണിച്ചു കൊണ്ട് ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പാലാ രൂപത അധ്യക്ഷൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിലുള്ള എട്ടാമത് അടുക്കളത്തോട്ട മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനം ഏതറ്റം വരെ പോയാലും കര്‍ഷകരും കൃഷി ഭൂമിയും കൃഷിയും ഇല്ലാതെ മനുഷ്യന്റെ നിലനില്‍പ്പ് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബീനാ മാത്യു വെട്ടിക്കത്തടം (കാഞ്ഞിരത്താനം) കര്‍ഷക ശ്രേഷ്ഠ പുരസ്കാരത്തിന് അര്‍ഹയായി. കത്തോലിക്ക സന്യസ്ഥരെയും വിശ്വാസികളെയും അടച്ച് ആക്ഷേപിക്കുന്ന പ്രവണതകളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും ഇത്തരം നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേല്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു. കക്കുകളി നാടകം കേരളത്തില്‍ ഇനിയും നടത്തുമെന്ന് വെല്ലുവിളിക്കുമ്പോള്‍,അത് മതവികാരം വ്രണപ്പെടുത്തി സമുദായസ്പര്ദ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വിലയിരുത്തി.
രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ രൂപതാ പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group