മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹo: കെസിബിസി മദ്യവിരുദ്ധ സമിതി.

കൊച്ചി : കെഎസ്ആര്‍ടിസി ഡിപ്പോ കോംപ്ലക്‌സുകളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. ബെവ്‌കോ മദ്യശാലകള്‍ ആരംഭിക്കുന്നതിനെതിരെ മദ്യവിരുദ്ധ സംഘടനകളും മതസാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനാലാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്.മദ്യനയത്തില്‍ സര്‍ക്കാര്‍ നടത്തുന്ന നിരന്തരമായ വാഗ്ദാന ലംഘനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും സംയുക്തമായി അങ്കമാലി ടൗണ്‍ കപ്പേള ജംഗ്ഷനില്‍ പ്രതിഷേധ നിൽപ്പു സമരം സമരം നടത്തുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group