സെപ്തംബർ 30 ഉപവാസ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഗവർണർ

അമേരിക്കയ്ക്കും ടെന്നസി സംസ്ഥാനത്തിനും വേണ്ടി സെപ്തംബർ 30 ഉപവാസ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ടെന്നസി ഗവർണർ ബിൽ ലീ.

ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുക, എല്ലാ സാഹചര്യങ്ങളിലും അവിടുത്തെ ജ്ഞാനം തേടുക, വരാനിരിക്കുന്ന ദിനങ്ങളിലും അവിടുത്തെ കൃപയ്ക്കായി പ്രാർത്ഥിക്കുക എന്നീ നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ടാണ് പ്രാർത്ഥനാ ദിനം ആചരിക്കാൻ ഗവർണർ ലീ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു പിന്നാലെ, പ്രാർത്ഥനയിൽ അണിചേരാൻ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വിശ്വാസീ സമൂഹത്തെ ക്ഷണിക്കുകയും ചെയ്തു. പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ പരമാധികാരത്തെ കുറിച്ച് വ്യക്തമാക്കുന്ന പ്രഖ്യാപനം,രാജ്യത്തിനും സംസ്ഥാനത്തിനും മേൽ ഉണ്ടാവേണ്ട ദൈവകൃപയെ കുറിച്ചും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോടൊപ്പം, നമ്മുടെ നിരവധിയായ അതിക്രമങ്ങൾക്ക് മാപ്പിരക്കണമെന്നുകൂടി ഓർമിപ്പിച്ചു കൊണ്ടാണ്, സെപ്തംബർ 30 പ്രാർത്ഥനയുടെയും വിനയത്തിന്റെയും ഉപവാസത്തിന്റെയും ദിനമായി ഗവർണർ പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group