രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പ്:മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍; ജാഗ്രതാ നിർദേശം ശക്തമാക്കി സഭാ നേതൃത്വം

കോവിഡ് കേസുകള്‍ ആശങ്കാ ജനകമായി ഉയരുകയാണെന്നും രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കൂടുതല്‍ വ്യാപന ശേഷിയോടെ വൈറസിന് വീണ്ടും ജനിതക മാറ്റം വരാമെന്നും മുന്നറിയിപ്പുണ്ട്, ഈ സാഹചര്യത്തിൽ ശക്തമായ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് വിവിധ രൂപതകളിലെ മെത്രാന്മാർ പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ തീവ്ര വ്യാപനമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്രയില്‍ 6.40 ലക്ഷത്തിലേറെയും കര്‍ണാടകത്തില്‍ 4.64 ലക്ഷത്തിലേറെയും കേരളത്തില്‍ മൂന്നരലക്ഷത്തിലേറെയും പേര്‍ ചികിത്സയിലുണ്ട്. മൂന്നാംതരംഗം എപ്പോള്‍ വരുമെന്ന് പറയാനാവില്ല. നാം തയ്യാറായിരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ. വിജയരാഘവന്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group