കർഷക ആത്മഹത്യയിൽ സർക്കാർ മൗനം പാലിക്കുന്നു : മാർ ജോസഫ് പെരുന്തോട്ടം

സംസ്ഥാനത്ത് തുടരെ കർഷക ആത്മഹത്യകൾ നടക്കുമ്പോഴും സർക്കാർ മൗനം പാലിക്കുന്നത് അപകടകരമാണെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം.

തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രസാദിന്റെ ആത്മഹത്യ കർഷകരുടെ നീറുന്ന പ്രശ്നത്തിന്റെ ബഹിർസ്ഫുരണമാണ്. കാർഷിക വായ്പകൾ സിബിൽ സ്കോർ പരിധിയിൽ നിന്ന് എടുത്തു കളയണമെന്നും കർഷകന്റെ ലോണിന് സർക്കാർ തന്നെ ഗ്യാരണ്ടി നിൽക്കണമെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

രണ്ടാം കൃഷിയുടെ വിളവെടുപ്പും പുഞ്ചക്കൃഷിയും ആരംഭിക്കുന്ന ഈ അവസരത്തിൽ കർഷകന് അനുകൂലമായ നടപടികൾ സ്വീകരിച്ച് സർക്കാർ കർഷക സൗഹൃദമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group