കൃഷിക്കാരെ മറന്നുള്ള സർക്കാരുകളുടെ പോക്ക് ആത്മഹത്യാപരം : മാർ ജോൺ നെല്ലിക്കുന്നേൽ

കൃഷിക്കാരെ മറന്നുള്ള സർക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാർത്ഥ മുഖം ജനം തിരിച്ചറിയണമെന്നും ഉദ്ബോധിപ്പിച്ച് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.

കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 48 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി തെരുവിലിറങ്ങേണ്ടി വന്നാൽ ഇറങ്ങും. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിയമ നിർമാണം നടത്തി വന്യജീവികളെ വനത്തിൽത്തന്നെ ഒതുക്കി നിർത്താനുള്ള ആവാസ വ്യവസ്ഥ സൃഷ്ടിക്കണമെന്നും പരിഷ്കൃത രാജ്യങ്ങിൽ നടപ്പിലാക്കുന്നതു പോലെ വന്യമൃഗങ്ങളുടെ വർധന തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്നും മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m