ജർമൻ ജെസ്യൂട്ട് പുരോഹിതനായ അർണോസ് പാതിരിയുടെ (ജോഹാൻ ഏണസ്റ്റ് ഹാൻസ്ലെഡൻ) സംസ്കൃത വ്യാകരണ ഗ്രന്ഥമായ ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക കാലടി സംസ്കൃത സർവകലാശാല പ്രസിദ്ധീകരിക്കുന്നു.
300 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വ്യാകരണ ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി, 2010 ൽ റോമിലെ കാർമലൈറ്റ് ലൈബ്രറിയിൽ നിന്നാണു കണ്ടെടുത്തത്. പിന്നീട് ജർമൻ ഭാഷയിൽ അവിടത്തെ യൂണിവേഴ്സിറ്റി ഇ ബുക്കായി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നെന്നു വേലൂരിലെ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ജോർജ് തേനാടികുളം പറഞ്ഞു. സംസ്കൃതം, ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം എന്നീ നാല് ഭാഷകൾ സംയോജിപ്പിച്ചു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് സർവകലാശാല ആലോചിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group