ഗ്രാൻഡ് പാരൻസ് ഡേ ജൂലൈ 25 ന്

ജൂലൈ 25ന് ആദ്യമായി ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിക്കുമെന്ന് വത്തിക്കാൻ ഡിസാസ്സ്റ്റി ഫോർ ദി ലൈയിറ്റി, ഫാമിലി ആൻഡ് ലൈഫ് അറിയിച്ചു.മുതിർന്നവരെയും മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിക്കാൻ വേണ്ടി നീക്കി വച്ചിരിക്കുന്ന പ്രത്യേക ദിനമാണിത്.വിശുദ്ധ മത്തായിയുടെ സുവിശേഷം 28:20 അടിസ്ഥാനമാക്കിയുള്ളതാണ് ആദ്യ വർഷാചരണം.
“ഞാനെപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും” എന്നതാണ് ഈ വർഷത്തെ വിഷയം.കോവിഡ് 19 വെല്ലുവിളികൾ ഉയർന്ന ഇക്കാലത്തും പ്രായമായവരോടും മുതിർന്നവരോടും സഭയുടെയും ക്രിസ്തുവിന്റെയും അടുപ്പം കാണിക്കാൻ വേണ്ടിയാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വത്തിക്കാൻ ഡിസാസ്സ്റ്റി ഫോർ ദി ലൈയിറ്റി, ഫാമിലി ആൻഡ് ലൈഫ് അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group