ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബകൂട്ടായ്മ വാർഷിക സമ്മേളനം നടത്തി. ലെസ്റ്റെറിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു.
രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വൈദികരും അല്മായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം മാർ ജോസഫ് സ്രാന്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്.
വിശുദ്ധ കുർബാനയ്ക്കു ശേഷം രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഡോ. മാർട്ടിൻ തോമസ് ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group