ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

മിഷനെ അറിയാനും സ്നേഹിക്കാനും വളർത്താനും ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു.

തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ ഒരുക്കുന്ന എക്സിബിഷന്‍ 14 വരെയാണ്.

അഖിലേന്ത്യ തലത്തിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ മിഷൻ രൂപതകളും കോൺഗ്രിഗേഷനുകളും തങ്ങളുടെ മിഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളോട് കൂടിയ അതിവിപുലമായ എക്സിബിഷൻ അന്‍പതിൽ പരം എക്സിബിഷൻ സ്റ്റാളുകളിലായാണ് ഒരുക്കിയിരിക്കുന്നത്.

ആഫ്രിക്കയിൽ നിന്നുള്ള കെനിയ മഡ്ഗാസക്കർ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത രീതിയിൽ അണിയിച്ചൊരുക്കുന്ന സ്റ്റാളുകൾ, വിവിധ നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിലെ വിവരങ്ങൾ തരുന്ന നോർത്ത് ഇന്ത്യൻ സ്റ്റാളുകൾ, സൗത്ത് ഇന്ത്യൻ മിഷനെ പരിചയപ്പെടുത്തുന്ന വിവിധ സ്റ്റാളുകൾ എന്നിവ ഈ മിഷൻ എക്സിബിഷന്റെ പ്രത്യേകതയാണ്.

ഒരിക്കൽ പോലും കേൾക്കാത്ത കാണാത്ത മിഷനറിമാരുടെ പ്രവർത്തനങ്ങൾ അവരിൽ നിന്ന് നേരിട്ടറിയാൻ ഈ എക്സിബിഷൻ സഹായിക്കും.

ജി ജി എമ്മിന്റെ ആദ്യ ദിനമായ ബുധനാഴ്ച ബൈബിൾ പകർത്തിയെഴുത്തുകളുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. 2024-ല്‍ പുതിയനിയമം പകർത്തിയെഴുതിയവർക്കുള്ള സമ്മാനദാനവും അവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക് വിശുദ്ധനാട് സന്ദർശിക്കാനുള്ള അവസരവും ബഹുമാനപ്പെട്ട സീറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത നിർവഹിച്ചു. കൂടാതെ സെമിനാരിക്കാർക്കും ആസ്പരൻസിനും ഉള്ള മിഷൻ ഗാതറിങ്ങും സംഘടിപ്പിച്ചു.

മിഷൻ കോൺഗ്രസിന്റെ വിവിധ ദിവസങ്ങളിൽ വിവിധ ജീവിതാവസ്ഥയിലുള്ളവർ ഒരുമിച്ച് വന്ന് മിഷനെക്കുറിച്ച് കേൾക്കാനും അറിയാനും മിഷനറിയായി സ്വയം സമർപ്പിക്കാനും ഒത്തുകൂടുന്ന ഏകദിന കൂട്ടായ്മകളാണ് മിഷൻ ഗാതറിങ്ങുകൾ. അഞ്ചാമത് ജിഎം മിഷൻ കോൺഗ്രസിൽ വിവിധ മിഷൻ ഗാതറിങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാം ദിനമായ പതിനൊന്നാം തീയതി വ്യാഴാഴ്ച ജോലിയിൽ നിന്നും റിട്ടയർ ചെയ്ത സീനിയേഴ്സിനായുള്ള കൂട്ടായ്മയും തൃശൂർ അതിരൂപതയിലെ അമ്മമാർ ഒരുമിച്ച് വരുന്ന മിഷൻ മാതൃവേദിയും മിഷനെ സ്നേഹിക്കുന്ന വൈദികരും സിസ്റ്റേഴ്സും ഒരുമിച്ച് വരുന്ന കൂട്ടായ്മയും രണ്ടാം ദിനത്തിൻറെ പ്രത്യേകതയായിരുന്നു.

മിഷനെക്കുറിച്ച് കൂടുതൽ അറിയാനും ലോകം മുഴുവൻ സുവിശേഷം എത്തിക്കണമെന്നുള്ള നാഥന്റെ ആഹ്വാനം നമുക്കാവുന്ന രീതിയിൽ പ്രഘോഷിക്കാനും നമ്മെ തന്നെ ഒരുക്കുന്ന ധ്യാനമാണ് മിഷൻ ധ്യാനം .’ഇംഗ്ലീഷിലും മലയാളത്തിലും തെലുങ്കിലും അഞ്ച് ദിവസങ്ങളിലായാണ് മിഷൻ ധ്യാനം ഒരുക്കിയിരിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്താണ് ഈ ധ്യാനത്തിൽ സംബന്ധിക്കേണ്ടത്. മുൻകാല ജിജിഎം മിഷൻ ധ്യാനങ്ങളിൽ സംബന്ധിച്ചവരിൽ പലരും അവരുടെ ജീവിതങ്ങൾ പ്രാർത്ഥനയായും അവരുടെ സാന്നിധ്യമായും വിവിധ മിഷൻ മേഖലകളിലേക്ക് വഴി തിരിച്ചു വിട്ടിട്ടുണ്ട്.

മൂന്നാം ദിനമായ ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരും മിഷനെ സ്നേഹിക്കുന്ന എല്ലാവരും ഒരുമിച്ചു കൂടുന്ന മെഗാ മിഷൻ ഡെ തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാമ്പ്ലാനി മെത്രാപ്പോലീത്ത നയിക്കുന്നതാണ്. നാലാം ദിനമായ ശനിയാഴ്ച വിശ്വാസ പരിശീലന അധ്യാപകർക്കും വിശ്വാസ പരിശീലന വിദ്യാർത്ഥികൾക്കും പ്രോലൈഫ് നഴ്സുമാർക്കും യുവജനങ്ങൾക്കും വെവ്വേറെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. അവസാന ദിനമായ ഞായറാഴ്ച സെൻറ് വിൻസൻറ് ഡി പോൾ മിഷനും അതിഥി തൊഴിലാളികൾക്കായി ഹിന്ദി ഭാഷയിൽ കൂട്ടായ്മയും സംഘടിപ്പിക്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m