ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ദേശീയ തലത്തിൽ വേറിട്ട മുഖമായിരുന്നു ബിഷപ് ജേക്കബ്മാർ ബർണബാസ്. പാവങ്ങളുടെ പിതാവെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.പരസ്നേഹത്തിന്റെയും,സേവനത്തിന്റെ, സമർപ്പണത്തിന്റെ, മാനുഷികതയുടെയും പാവങ്ങളോടുള്ള കരുതലിന്റെയും മുഖമായിരുന്നു ബർണബാസ് പിതാവ്.കോവിഡും ലോക്ഡൗണും മൂലം കഷ്ടത്തിലായ പാവങ്ങൾക്കുവേണ്ടി സ്വന്തം
ആരോഗ്യം പോലും അവഗണിച്ചു പണിയെടുത്ത ഇടയൻ കോവിഡിലൂടെ നിത്യതയിലേക്കു വിളിക്കപ്പെട്ടതും ദൈവനിയോഗമാകും. പാവങ്ങളുടെയും സാധാരണക്കാരുടെയും ആശ്രയമായിരുന്ന ബർണബാസ് പിതാവിന് കോവിഡിനെക്കുറിച്ച് ആശങ്കയോ ഭയമോ ഉണ്ടായിരുന്നില്ല. ദേശവ്യാപകമായി ലോക്ഡൗണ് പ്രഖ്യാപിച്ച 2020 മാർച്ച് 25 മുതൽ കോവിഡ് രോഗബാധിതനായി കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതു വരെ പാവങ്ങൾക്കു വേണ്ടി വിശ്രമമില്ലാതെ മാർ ബർണബാസ് പ്രവർത്തിച്ചു.
നിർധനരായ 60 കുടുംബങ്ങളെദത്തെടുത്താണു കഴിഞ്ഞ ഡിസംബറിൽ തന്റെ അറുപതാം പിറന്നാളിൽ പിതാവ് മാതൃക കാട്ടിയത്. തുടക്കമെന്ന നിലയിൽ ഓരോ കുടുംബത്തിനും 10,000 രൂപ വീതം നൽകി. മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലാണു രൂപതയുടെ കീഴിലെ മിഷൻ മേഖലകളിൽ നിന്ന് അർഹരെ കണ്ടെത്തി സഹായിമെത്തിച്ചത്.
ഈ പാവങ്ങൾക്കില്ലാത്ത സുരക്ഷ നമുക്കെന്തിനാണ്? എനിക്കു കോവിഡ് വരാൻ സാധ്യതയുണ്ടെന്ന് അറിയാം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ വീഴ്ച വരുത്താറില്ല. പക്ഷേ ദൈവം ഏൽപിച്ച ജോലികൾ ചെയ്യുകയാണു പ്രധാനം. അശരണർക്കു വേണ്ടി പ്രവർത്തിക്കുന്പോൾ ജീവൻ ബലി കൊടുക്കേണ്ടി വന്നാലും അതിൽ സന്തോഷമേയൂള്ളൂ. എന്നാൽ കഷ്ടപ്പെടുന്ന മക്കളെ സഹായിക്കുകയെന്നതു കടമയാണ്. ബാക്കിയെല്ലാം ദൈവത്തിന്റെ ഇഷ്ടമാണ്’’- കഴിഞ്ഞ വർഷം മേയിൽ ഡൽഹി നേബ് സരായിലെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ താഴത്തെ ഹാളിലിരുന്നു പാവങ്ങൾക്കു സൗജന്യ ഭക്ഷണപ്പൊതികൾ തയാറാക്കുന്നതിനിടെയുള്ള സംസാരത്തിൽ ബിഷപ് മാർ ജേക്കബിന്റെ വാക്കുകൾ ഇപ്പോഴും വിശ്വാസികൾക്ക് പ്രചോദനമാണ്….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group