സമ്പത്തിന് വേണ്ടിയുള്ള അത്യാഗ്രഹം വിഗ്രഹാരാധനയാണ് : മാർപാപ്പാ

പണം,വസ്‌തുക്കൾ,സമ്പത്ത് എന്നിവ ഒരു ആരാധനയായി അത് യഥാർത്ഥ വിഗ്രഹാരാധനയായി പരിണമിച്ചേക്കാമെന്ന് മുന്നറിയിപ്പു നൽകി മാർപാപ്പാ…

ത്രികാല ജപ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസി സമൂഹത്തോട് സംസാരിക്കുകയായിരിന്നു പാപ്പ.

“എന്താണ് അത്യാഗ്രഹം? വസ്തുക്കളോടുള്ള കടിഞ്ഞാണില്ലാത്ത ആസക്തിയാണ്, സമ്പന്നനാകാനുള്ള നിരന്തര താല്പര്യമാണ്. ഇത് മനുഷ്യനെ നശിപ്പിക്കുന്ന ഒരു രോഗമാണ്, കാരണം കൈവശപ്പെടുത്താനുള്ള ആഗ്രഹം ആശ്രിതത്വമാണ്. എല്ലാറ്റിനുമുപരിയായി, ധാരാളം ഉള്ളവർ ഒരിക്കലും സംതൃപ്തരല്ല. അവർ എപ്പോഴും കൂടുതൽ ആഗ്രഹിക്കുന്നു, അവനവനു വേണ്ടി മാത്രം. എന്നാൽ ഇങ്ങനെയുളളവൻ സ്വതന്ത്രനല്ല: അവൻ അത്യാസക്തനാണ്. അതുപോലെ തന്നെ, അത്യാഗ്രഹം സമൂഹത്തിനും അപകടകരമായ ഒരു രോഗമാണ്. അത് കാരണം നമ്മൾ ഇന്ന് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവിധം, ഒരു അനീതിയിൽ എത്തിയിരിക്കുന്നു.

കുറച്ച് ആളുകൾക്ക് ധാരാളം ഉണ്ട്, അനേകർക്ക് കുറച്ച് അല്ലെങ്കിൽ ഒന്നും ഇല്ല. യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് നമുക്ക് ചിന്തിക്കാം: വിഭവങ്ങൾക്കും സമ്പത്തിനും വേണ്ടിയുള്ള ആർത്തിയാണ് മിക്കവാറും എല്ലായ്‌പ്പോഴും ഇവിടെയുള്ളത്. എത്രയെത്ര താൽപ്പര്യങ്ങളാണ് ഒരു യുദ്ധത്തിനു പിന്നിൽ ഉള്ളത്! തീർച്ചയായും ഇവയിലൊന്നാണ് ആയുധക്കച്ചവടം. ഈ വ്യാപാരം ഒരു അപകീർത്തിയാണ്, അതിന് കീഴടങ്ങാൻ നമുക്കാകില്ല, നാം അടിയറവു പറയുകയുമരുത്. യുദ്ധം ഉൾപ്പെടെയുള്ള തിന്മകളുടെ മൂല കാരണം അത്യാർത്തിയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി”.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group