തിരുനാളുകളുടെ തിരുനാളായ ഉയർപ്പിൻറെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. കുരിശു മരണംവരെ അനുസരണം ഉള്ളവനായി തന്നെത്തന്നെ താഴ്ത്തിയ ഈശോ മരണമെന്ന അവസാന ശത്രുവിനെ നശിപ്പിച്ചാണ് മൂന്നാം ദിവസം എഴുതപ്പെട്ടി രിക്കുന്നതുപോലെ ഉത്ഥാനം ചെയ്തത്. ഈശോയുടെ ഉത്ഥാനത്തിലൂടെ ആദ്യ മനുഷ്യനായ ആദം ജീവൻ ഉള്ളവനായി തീർന്നു. അവസാനത്തെ ആദം ജീവ ദാതാവായ ആത്മാവായി തീർന്നു. നമ്മുടെ കർത്താവും നമ്മുടെ ദൈവുമായ ഈശോമിശിഹായ്ക്ക് ഇനി മരണമില്ല. അതുപോലെ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും ഈശോയ്ക്ക് നൽകപ്പെട്ടിരിക്കുന്നു. ഇതാണ് സുവിശേഷം ഈ സുവിശേഷം എല്ലാവരും കേട്ട് വിശ്വസിച്ച് മാമോദിസ സ്വീകരിക്കുകയും അതെല്ലാം അനുസരിക്കുകയും ചെയ്യണം. യേശുവിൽ വിശ്വസിക്കുന്നവരിലൂടെ ജീവിക്കാനും സംസാരിക്കാനും പ്രവർത്തിക്കാനും യുഗാന്ത്യം വരെ ഈശോ തിരുസഭയുടെ കൂടെ ഉണ്ടായിരിക്കും.
പാപത്തെയും, മരണത്തെയും, സാത്താനെയും, ലോകത്തെയും പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റ ഈശോ നമ്മോടു കൂടെ യാത്ര ചെയ്യുന്നു, നമ്മോട് സംസാരിക്കുന്നു, വചനം വ്യാഖ്യാനിക്കുന്നു, സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു, വിശുദ്ധ ലിഖിതങ്ങൾ നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നു, അനുഗ്രഹിക്കുന്നു, വിശുദ്ധികരിക്കുന്നു.സമാധാനമായി തന്നെ തന്നെ നമുക്ക് നൽകുന്നു. ഗ്രഹിക്കാൻ നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നു. പിതാവിsâ സന്നിധിയിൽ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. കർത്താവായ ഈശോ മിശിഹായോട് ഐക്യപ്പെട്ട് പാപ രഹിതരായി, മരണം ഇല്ലാത്തവരായി, ശിക്ഷാവിധി ഇല്ലാത്തവരായി ജീവിക്കുവാൻ കർത്താവ് നമ്മെ എല്ലാവരെയും കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും കരുണ കാണിക്കുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group