ഫാത്തിമാ മാതാവിന്റെ ഗ്രോട്ടോ അക്രമികൾ തകർത്തു

വിർജീനിയയിലെ ബുർക് ഇടവകയിലെ ഫാത്തിമാ മാതാവിന്റെ ഗ്രോട്ടോ അക്രമികൾ നശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാത്തിമാ മാതാവ് മൂന്നു കുട്ടികൾക്ക് ദർശനം നൽകുന്നതായിരുന്നു ഗ്രോട്ടോയിൽ ചിത്രീകരിച്ചിരുന്നത്. ഇതാണ് അക്രമികൾ തകർത്തത്.

തന്റെ ഇടവകാംഗങ്ങൾക്കായി അയച്ച കത്തിൽ, സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് വികാരി ഫാ. ബോബ് സിലിൻസ്കി അറിയിച്ചു. പരസ്പരം വിലമതിക്കുകയും ബഹുമാനിക്കുകയുംചെയ്യുന്ന സമാധാനത്തിന്റെ ആളുകളായിരിക്കാൻ ഫാ. ബോബ് തന്റെ ഇടവകാംഗങ്ങളെ ഓർമ്മപ്പെടുത്തുകയും ഗ്രോട്ടോ നശിപ്പിച്ച വ്യക്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും രോഗശാന്തിയുടെയും ഇടം എന്നാണ് അദ്ദേഹം ഗ്രോട്ടോയെ വിശേഷിപ്പിച്ചത്. എന്നത്തെയുംകാൾ ഇപ്പോൾ പരിശുദ്ധ അമ്മയെ ലോകത്തിന് ആവശ്യമുള്ളപ്പോൾ ഇത്തരം പ്രവർത്തികൾ തീർത്തും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group