കേരളത്തിൽ തൊഴിൽ തേടി എത്തുന്ന അതിഥി തൊഴിലാളികളെ തൊഴില്‍ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷൻ 25,000 കവിഞ്ഞു.
തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും വിരല്‍ത്തുമ്ബില്‍ ലഭ്യമാകുന്ന തരത്തിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. രജിസ്ട്രേഷൻ പ്രക്രിയ കൂടുതല്‍ സുഗമമാക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്ത അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷൻ ഊര്‍ജിതമാക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ആപ്പ് പുറത്തിറക്കുന്നതോടെ ഫെസിലിറ്റേഷൻ സെന്ററുകള്‍, ലേബര്‍ ക്യാമ്ബുകള്‍, കണ്‍സ്ട്രക്ഷൻ സൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ തൊഴിലാളികളിലേക്ക് നേരിട്ട് എത്തുന്ന തരത്തില്‍ രജിസ്ട്രേഷൻ നടപടികള്‍ക്ക് തുടക്കമിടും.
അതിഥി തൊഴിലാളികള്‍ക്കു പുറമേ, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group