ഗിറ്റാറിന്റെ ആകൃതിയിൽ ഒരു പുൽക്കൂട് കേൾക്കുമ്പോൾ അതിശയിക്കുമെങ്കിലും കോട്ടയം മീനടം മുണ്ടിയാക്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി അങ്കണത്തിൽ അംബരചുംബിയായി നിലകൊള്ളുന്ന ഈ പുൽക്കൂട് ജനശ്രദ്ധയാകർഷിക്കുന്നു. ശ്രദ്ധേയമായ ഈ പുൽക്കൂടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ ഫാ. സ്കറിയ വട്ടയ്ക്കാട്ട്കാലായിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജന കൂട്ടായ്മയാണ് ഈ ഗിറ്റാർ പുൽക്കൂടിന്റെ നിർമ്മാണത്തിനു പിന്നിൽ . നവംബർ ഒന്നാം തിയതി മുതൽ ആണ് ഈ പുൽക്കൂടിന്റെ നിർമ്മാണം ആരംഭിച്ചത്. ഒന്നരമാസം കൊണ്ട് പൂർത്തീകരിച്ച പുൽക്കൂട് നിർമ്മാണം മുള, കമ്പി, തുണി, പഞ്ഞിഎന്നിവകൊണ്ടാണ് . ഇടവക വികാരിയായ ഫാ. സ്കറിയയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിർമ്മിച്ച പുൽക്കൂട് തികച്ചും വ്യത്യസ്തമാവുകയാണ് 29 അടി ഉയരത്തിൽ നിലകൊള്ളുന്ന കൂറ്റൻ ഗിറ്റാർ പുൽക്കൂട്, പുൽക്കൂടിന്റെ ലാളിത്യത്തിലേക്ക് എളിമയോടെ തലകുനിക്കാനും സ്വർഗ്ഗത്തിന്റെ ഉന്നതിയിലേക്ക് കണ്ണുകൾ ഉയർത്താനും പ്രേരിപ്പിക്കുന്നു. വ്യത്യസ്തമായ ഈ പുൽക്കൂട് സന്ദർശിക്കുവാൻ നിരവധിപ്പേരാണ് ദൈവാലയ അങ്കണത്തിൽ എത്തിച്ചേരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group