നൈജർ ഗ്രാമത്തിൽ കുട്ടികൾ ഉൾപ്പെടെ 37 പേരെ തീവ്രവാദികൾ കൊലപ്പെടുത്തി.

നൈജർ:തെക്കുപടിഞ്ഞാറൻ നൈജറിലെ ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 37 പേരെ ഐഎസ് ബന്ധമുള്ള സായുധ ധാരികൾ കൊലപ്പെടുത്തിയതായി റിപ്പോർട്ട്.ഇസ്ലാമിസ്റ്റ് തീവ്രവാദികൾ ഈ വർഷം നൂറുകണക്കിന് സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത മാലി അതിർത്തിക്കടുത്തുള്ള തില്ലബെറി മേഖലയിലെ ബാനിബാംഗുവിന്റെ കമ്മ്യൂണിറ്റിക്കു നേരെയാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്.അൽ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജിഹാദികൾ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവയുടെ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായ സംഘർഷങ്ങൾക്ക് കാരണമാകുന്നത്. കണക്കുകളനുസരിച്ച് 2021-ൽ ഇതുവരെ 420-ലധികം ആളുകളെയാണ് തീവ്രവാദി ഗ്രൂപ്പുകൾ കൊലപ്പെടുത്തിയിരിക്കുന്നത്. പതിനായിരത്തോളം ആൾക്കാർ ഇവിടെ നിന്ന് പാലായനം ചെയ്തിട്ടുമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group