കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അക്രമികളോട് ക്ഷമിച്ചുകൊണ്ട് ബന്ദികളുടെ കുടുംബക്കാർ ക്രിസ്തു സ്നേഹത്തിന്റെ മാതൃകയാകുന്നു….

ഹെയ്ത്തി: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 17 മിഷനറിമാരെ തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യമായി17 മില്യൻ ഡോളർ നല്കിയില്ലെങ്കിൽ അവരുടെ ജീവൻ എടുക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും അക്രമികളോട് ക്ഷമിക്കാൻ തയ്യാറായിക്കൊണ്ട് ബന്ദികളുടെ കുടുംബാംഗങ്ങൾ ക്രിസ്തു സ്നേഹത്തിന്റെ മാതൃകയാകുന്നു .

ഹെയ്ത്തിയിൽ നിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ 17 ബന്ദികളുടെ കുടുംബക്കാരാണ് ക്ഷമയുടെ സന്ദേശം ലോകത്തോട് പ്രഘോഷിക്കുന്നത്. ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രിയിലെ 17 മിഷനറിമാരെയാണ് കഴിഞ്ഞ ആഴ്ച അക്രമികൾ തട്ടിക്കൊണ്ടുപോയത്.
പിഞ്ചുകുഞ്ഞുമുതൽ മുതിർന്നവർ വരെയാണ് സംഘത്തിലുള്ളത്. 16 അമേരിക്കക്കാരും ഒരു കനേഡിയനുമാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഓരോരുത്തർക്കും ഒരു മില്യൻ വീതമാണ് മോചനദ്രവ്യം 400 Mawozo എന്ന അക്രമിസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മോചനദ്രവ്യം കിട്ടിയില്ലെങ്കിൽ ഇവരെ വധിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം അക്രമികൾ വീഡിയോ സന്ദേശം അയച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group