ഹെയ്തിയിലെ ഭൂകമ്പo മരണം 2000 കടന്നു: രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് ക്രിസ്ത്യൻ സന്നദ്ധസംഘടനകൾ

ഹെയ്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കണ്ടെത്തുന്ന മുറയ്ക്കാണ് മരണ സംഖ്യ സ്ഥിരീകരിക്കുന്നത്. അതേസമയം ദുരിതത്തിലായ ഹെയ്തിയിലെ ജനതയ്ക്ക് സഹായഹസ്തമേകാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ), കാരിത്താസ് ഓസ്‌ട്രേലിയ എന്നീ സംഘടനകൾ അടിയന്ത രക്ഷാദൗത്യത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും വ്യാപൃതരായി രംഗത്തെത്തിയിട്ടുണ്ട്.അടിയന്തര സഹായത്തിനായി അഞ്ച് ലക്ഷം യൂറോ എ.സി.എൻ പ്രഖ്യാപിച്ചുകഴിഞ്ഞു.ഭൂമികുലുക്കം വിതച്ച നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. ദുരന്തം ഏറ്റവും കൂടുതലായി ബാധിച്ച പ്രദേശങ്ങളെ കണ്ടെത്താൻ അവിടങ്ങളിലെ രൂപതകളുമായി ബന്ധപ്പെടുകയാണെന്നും ആവശ്യമായ അടിയന്തര സഹായം ലഭ്യമാക്കുന്നുണ്ടെന്നും എ.സി.എൻ ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. തോമസ് ഹെയ്ൻ ഗെൽഡെർൻ പറഞ്ഞു. അതോടൊപ്പം, കാരിത്താസ് ഓസ്‌ട്രേലിയയും ഹെയ്ത്തിയിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.ഭൂമികുലുക്കവും കോവിഡ് മഹാമാരിയും മൂലം കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും താമസ സൗകര്യവും ഒരുക്കുന്നതിനാണ് കാരിത്താസ് ഓസ്‌ട്രേലിയ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. കൂടാതെ, രക്ഷാപ്രവർത്തനരംഗത്തും കാരിത്താസ് പ്രവർത്തകരുടെ സജീവസാന്നിധ്യമുണ്ട്. അമേരിക്കൻ കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര ജീവകാരുണ്യ സംരംഭമായ ‘കാത്തലിക് റിലീഫ് സർവീസസ്’ (സി.ആർ.എസ്) സഹായപദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ്. ഇതിനായി ‘സി.ആർ.എസി’ന്റെ പദ്ധതികളിൽ ഭാഗഭാക്കുകളാകണമെന്ന് അമേരിക്കൻ മെത്രാൻ സമിതി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group