ഹെയ്ത്തിയിൽ നിന്ന് മിഷനറിമാരെ തട്ടിക്കൊണ്ടുപോയി

ഹെയ്ത്തി: ഹെയ്ത്തിയിൽ അമേരിക്കൻ മിഷനറിമാരായ പതിനേഴ് പേരടങ്ങുന്ന സംഘത്തെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസo ഓഹിയോ കേന്ദ്രമായിട്ടുള്ള ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്.അനാഥാലയം സന്ദർശിക്കുന്ന അവസരത്തിലായിരുന്നു തട്ടിക്കൊണ്ടുപോയത്.അഞ്ചു പുരുഷന്മാർ, ഏഴു സ്ത്രീകൾ, അഞ്ച് കുട്ടികൾ എന്നിവരാണ് സംഘത്തിലുള്ളത്. ഒരു കനേഡിയനും മറ്റുള്ളവരെല്ലാം യുഎസ് പൗരന്മാരുമാണ്. തടവിലായിരിക്കുന്നവരുടെ മോചനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ് അഭ്യർത്ഥിച്ചു.ഞങ്ങൾ തടവിലാണ്, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. എവിടേയ്ക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നത്എന്നറിയില്ല.പ്രാർത്ഥിക്കുക.പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുക എന്ന വാട്സാപ്പ് സന്ദേശം തടവിലായിരിക്കുന്ന ഒരാൾ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group