വീണ്ടും ഹമാസിന്റെ ക്രൂരത; ജനങ്ങൾക്കുള്ള സഹായ സാമഗ്രികൾ ഹമാസ് തീവ്രവാദികൾ മോഷ്ടിച്ചു

വീണ്ടും ഹമാസിന്റെ ക്രൂരത ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗാസയിലേക്ക് എത്തിയ സഹായങ്ങൾ ഹമാസ് തീവ്രവാദികൾ മോഷ്ടിച്ചു.

തട്ടിയെടുത്ത സഹായ സാമഗ്രികളും ഭക്ഷണസാധനങ്ങളും മരുന്നുകളും കൊണ്ട് നിലവിലുള്ള ഗോഡൗണുകൾ നിറഞ്ഞതിനാൽ ഇവ സൂക്ഷിക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ഹമാസ്.

ഹമാസ് തീവ്രവാദികൾ തമ്മിലുള്ള ആശയവിനിമയം ചോർന്നതിൽ നിന്നാണ് ഈ വിവരണങ്ങൾ ലഭിച്ചത്. അധികമായ സഹായ സാമഗ്രികൾ നിലവിലുള്ള സംഭരണശാലകളിൽ നിന്ന് ഖാൻ യൂനിസിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ചോർന്നത്.

ഡീസലും മറ്റ് സാധനങ്ങളും നിറച്ച നിരവധി ട്രക്കുകൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവിടെ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ മറ്റൊരു സ്ഥലത്തേക്ക് അയക്കട്ടെ എന്നാണ് ചോർന്ന ഫോൺ സംഭാഷണത്തിൽ ഒരാൾ ചോദിച്ചത്. എന്നാൽ തങ്ങളുടെ പക്കലും അധികമാണെന്നും അവ തങ്ങളും വേറെ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തയ്യാറെടുക്കുകയാണെന്നും ആദ്യത്തെ കേന്ദ്രത്തിൽ നിന്നും മറുപടി കിട്ടി. എങ്കിൽ ഇവ ഖാൻ യൂനിസിലേക്ക് മാറ്റാം എന്ന തീരുമാനത്തിലാണ് ഇരുവരുടെയും സംഭാഷണം അവസാനിക്കുന്നത്.

ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള കരാർ നിലവിൽ
വരുന്നതിന് മുൻപ് രണ്ട് ട്രക്കുകളാണ് ഗാസയിലേക്ക് പ്രവേശിച്ചിരുന്നതെങ്കിൽ
ഇപ്പോൾ അത് 200 ആണ്. സഹായങ്ങൾ എല്ലാം പിടിച്ചെടുക്കുന്നത് കൂടാതെ
വെയർഹൗസുകളുടെ പൂർണ നിയന്ത്രണവും അവരുടെ കൈകളിലാണ്.

ഗാസയിലെ സാഹചര്യങ്ങൾ തുറന്നുകാട്ടുന്ന ഈ വെളിപ്പെടുത്തലിൽ
മാനുഷിക സഹായങ്ങൾ സാധാരണ ജനങ്ങൾക്കല്ല മറിച്ച് ശത്രുകരങ്ങളിലാണ്
എത്തിപ്പെടുന്നതെന്നും പുറത്തെത്തിയിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group