വീണ്ടും പ്രകോപനവുമായി ഹമാസ് തീവ്രവാദികൾ.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിനെ വീണ്ടും വെല്ലുവിളിച്ച് പലസ്തീനിലെ ഹമാസ് തീവ്രവാദി സംഘടന മേധാവി ഇസ്മായില്‍ ഹാനിയ.പതിനൊന്നു ദിവസം നീണ്ട സംഘര്‍ഷത്തിനുശേഷം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വെല്ലുവിളി.ടെമ്പിള്‍ മൗണ്ടിലെ അല്‍-അക്‌സാ പള്ളി മോചിപ്പിക്കപ്പെടുന്നതുവരെ ജറുസലേമില്‍തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഹാനിയ മുന്നറിയിപ്പു നല്‍കി.മാർപാപ്പ ഉൾപ്പെടെയുള്ള സമുന്നത നേതാക്കളുടെ നിരന്തരമായ ആവശ്യപ്രകാരം
ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിനു സമ്മതിച്ചത്.എന്നാല്‍ യുദ്ധം അവസാനിച്ചത് ഹമാസിന്റെ വിജയമാണെന്ന അവകാശവാദവുമായി ഹമാസ് മേധാവി എത്തിയിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group