പാലാ രൂപതയുടെ പിന്നാലെ കുടുംബങ്ങൾക്കായി കൈകോർത്ത് ഇടുക്കി രൂപതയിലെ സ്കൂളുകൾ…

കുടുംബ വർഷത്തിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള കർമപദ്ധതികൾക്ക് ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂളുകളും തുടക്കം കുറിച്ചു.മൂന്നോ അതിലധികമോ കുട്ടികൾ ഉള്ളവരുടെ മൂന്നാമത്തെ കുട്ടി മുതൽ സൗജന്യ പഠനം പ്രഖ്യാപിച്ച് ഇടുക്കി രൂപത, കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്ക്കൂൾ.കൂടാതെ ഇടുക്കി രൂപതയിലെ കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ മൂന്നാമത്തെ കുട്ടിയ്ക്ക് പകുതി ഫീസും നാലാമത്തേത് മുതലുള്ള കുട്ടികൾക്ക് പരിപൂർണ്ണ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ്പും മാനേജ്‍മെന്റ് പ്രഖ്യാപിച്ചു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയുടെ നടപടിയുടെ തുടർച്ചയായിട്ടാണ് ഈ തീരുമാനം.ഈ വർഷം മുതൽ യോഗ്യരായവർക്ക് ഈ ആനുകൂല്യം ലഭിയ്ക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ പ്രിൻസിപ്പൽ ജോസ് ജെ പുരയിടം എന്നിവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group