ഉള്ളിയ്ക്ക് ഒപ്പം കടത്തിയത് ഹാൻസ്; പിടിച്ചെടുത്തത് 45 ചാക്ക് പുകയില ഉത്പന്നങ്ങൾ

പത്തനംതിട്ട തിരുവല്ലയില്‍ പിക്കപ്പ് വാനില്‍ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38), പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവില്‍നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്നും പൊലീസ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്.

തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാൻ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങൾ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group