ഏവർക്കും പുതുഞായർ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ….

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”പുതുഞായർ” എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ മലയാറ്റൂർ കുരിശ്  മുടിയും മലയിലേക്കുള്ള കുരിശിന്റെ വഴിയുമാണ്….
”എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന വിശ്വാസതിരുവചനവുമായി ഭാരതത്തിലേക്ക് സുവിശേഷ പ്രഘോഷണവുമായി കടന്നു വന്ന ക്രിസ്തു ശിഷ്യൻ വിശുദ്ധ തോമ്മാ ശ്ലീഹ
ഭാരത ക്രൈസ്തവസഭ യ്‌ക്ക് നൽകിയ സംഭാവനകൾ ക്രൈസ്തവ സമൂഹം ആദരവോടെ സ്മരിക്കേണ്ടതുണ്ട്..
വീണ്ടും പുതുഞായർ കൂടി കടന്നു പോകുമ്പോൾ നമുക്കും വിശുദ്ധനോടൊപ്പം വിശ്വാസത്തോടെ ഏറ്റു ചൊല്ലാം….
”എന്റെ കർത്താവേ, എന്റെ ദൈവമേ ”
ജീവിതത്തിൽ ഒരിക്കലെങ്കിലും മലയാറ്റൂർ കുരിശുമല കയറാത്തവർ ഉണ്ടാവില്ല.  ക്രൈസ്തവരും   അക്രൈസ്തവരുമ ടക്കം നിരവധി പേരാണ് ഈ കോവിഡ് കാലത്തും വിശുദ്ധ തോമാശ്ലീഹയുടെ അനുഗ്രഹം തേടി മലയാറ്റൂർ കുരിശുമല യിലേക്ക് പ്രവഹിക്കുന്നത്. കണ്ടും കേട്ടും വിശ്വസിക്കുന്നതിനേക്കാൾ തൊട്ടു വിശ്വസിക്കുന്നതിന് നമ്മളെ ഓരോരുത്തരെയും പ്രാപ്തനാക്കിയ ക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരാളായ  ദിദിമോസ് എന്ന് പേരായ തോമാശ്ലീഹ യാണ് ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്ന് കേട്ടപ്പോൾ അവനെ നേരിൽ കണ്ടു അവന്റെ ആണി പഴുതുകളിൽ നേരിട്ട് സ്പർശിച്ച ശേഷം തന്റെ വിശ്വാസം ഉറപ്പിച്ചത്.
വിശുദ്ധൻ തെളിച്ചു തന്ന വിശ്വാസവഴിയേ നടക്കാൻ കടപ്പെട്ടവരാണ് നാം ഓരോരുത്തരും.
ക്രിസ്തു വഴിയും സത്യവും ജീവനുമാണ്.
ഈ പുതുഞായർ ആചരണ വേളയിൽ ക്രിസ്തുവിന്റെ       പാത പിന്തുടരാൻ നമ്മെ പ്രാപ്തനാക്കിയ വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസവും ക്രിസ്തുവിന്റെ സ്നേഹവും പരിശുദ്ധ അമ്മയുടെ സഹനവും വിശുദ്ധ യൗസേപ്പ് പിതാവിന്റെ സംരക്ഷണവും നമ്മോടുകൂടെ ഇപ്പോഴും ഉണ്ടായിരിക്കട്ടെ….
പുതു ഞായറിന്റെ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു…..
ദൈവം അനുഗ്രഹിക്കട്ടെ….!!!

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group