ഉയിർപ്പ് തിരുനാൾ ആശംസകൾ…!!!

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ഇന്ന് ക്രിസ്തുവിന്റെ ഉയിര്‍പ്പ്‌ തിരുനാള്‍….

കല്ലറകളെ തുറന്ന് അവന്‍ പുറത്തു വന്നു.

ലോകത്തിന്റെ പാപത്തെ പ്രതി ക്രൂശിലേറ്റപ്പെട്ട് മരിച്ചവന്‍ കല്ലറയെ ഭേദിച്ച്‌ ഇന്ന് പുറത്തു വന്ന് തന്റെ വാഗ്ദത്തം നിറവേറ്റിയ ഉയിര്‍പ്പ്‌ സന്തോഷത്തിന്റെ പ്രതീകമാണ്‌….

കര്‍ത്താവ്‌ ഉത്ഥാനം ചെയ്തതിലുള്ള സന്തോഷം, മാനവരാശിയ്ക്ക്‌ രക്ഷ കൈവന്നതിന്റെ സന്തോഷം…. മരണത്തിന്റെ ബന്ധനത്തെ തകര്‍ത്ത്‌ അവന്‍ ഉയിര്‍ത്തെഴുന്നേറ്റുവെ ങ്കില്‍
എന്റെയും നിങ്ങളുടെയും പാപത്തിന്റെ ബന്ധനങ്ങളെ അഴിച്ച്‌ ഒരു പുതിയ സൃഷ്ടിയായിത്തീരാന്‍ ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു…എന്നാല്‍ കര്‍ത്താവിന്റെ രക്ഷാകരമായ ഉയിര്‍പ്പ്‌ വെറും ആഘോഷത്തിനു വേണ്ടി മാത്രം ഓര്‍മ്മിക്കുന്ന ഒരു സമൂഹമാണ്‌ ഇന്നുള്ളത്‌. ആഘോഷിയ്ക്കാനും മദ്യപിക്കാനും ഒരു ദിവസമായി കര്‍ത്താവിന്റെ
ഉത്ഥാനത്തെ കാരണമാക്കി മാറ്റുന്നുവെങ്കില്‍ അത്‌ അനുഗ്രഹത്തിന്‌ പകരം ശാപത്തിനായിത്തീരും. ഒരു പുതിയ ദൈവീക അനുഭവത്തിലേക്കു കടന്നു വരിക എന്നതാണ്‌ ഈസ്റ്റര്‍ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌….പാപങ്ങളെ ഏറ്റു പറഞ്ഞ്‌ കര്‍ത്താവിന്റെ തിരുശരീര രക്തങ്ങളെ പ്രാപിച്ച്‌ അവന്റെ കഷ്ടാനുഭവത്തെ ഓര്‍ത്ത്‌ ഉയിര്‍പ്പു ദിനത്തില്‍ ഒരു പുതിയ സൃഷ്ടിയായിത്തീരുക. കര്‍ത്താവ്‌ ആഗ്രഹിക്കുന്നതും പരിശുദ്ധ സഭ നമ്മെ പഠിപ്പിക്കുന്നതും അതാണ്‌….പൗലോസ്‌ ശ്ലീഹ പറയുന്നതു പോലെ”ഒരുവന്‍ ക്രിസ്തുവില്‍ ആയാല്‍ അവന്‍ പുതിയ സൃഷ്ടിയായിത്തീര്‍ന്നു. പഴയത്‌ കഴിഞ്ഞു പോയി”.
ശൌലില്‍ നിന്നും പൗലോസിലേയ്ക്കുള്ള പരിവര്‍ത്തനം ഇന്ന് നമുക്ക് ഓരോരുത്തർക്കും മാതൃകയായിത്തീരണം.
”ഇനി ഞാനല്ല ക്രിസ്തുവത്രെ എന്നില്‍ ജീവിക്കുന്നത്”
എന്നു പറയുവാനും ഇടയായിത്തീരണം.
ഈ ഉയിര്‍പ്പ്‌ തിരുനാള്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആയിത്തീരട്ടെയെന്ന് നമുക്ക്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
എല്ലാ വായനക്കാർക്കും മരിയൻ സൈന്യം വേൾഡ് മിഷൻ കത്തോലിക് ന്യൂസ്‌ പോർട്ടൽ
ഉയിര്‍പ്പു തിരുനാളിന്റെ പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു….

ചീഫ് എഡിറ്റർ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group