പി.ഒ.സി.യില്‍ ചെറുധാന്യങ്ങളുടെ കൊയ്ത്തുത്സവം

കേരള കത്തോലിക്ക സഭാകാര്യാലയമായ കൊച്ചി-പാലാരിവട്ടം പി.ഒ.സി. യില്‍ ചെറുധാന്യ കൃഷി കൊയ്ത്തുത്സവം നടത്തി. കൊച്ചി മേയര്‍ എം. അനില്‍ കുമാറും, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസും സംയുക്തമായി ഒന്നാംഘട്ട കൊയ്ത്തുത്സവത്തിന്‍റെ ഉദ്ഘാടനം അവിസ്മരണീയമാക്കി. യു.എന്‍.ഒ 2023 മില്ലറ്റ് വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തതിന്‍റെ ഭാഗമായാണ് പി.ഒ.സി.യില്‍ ചെറുധാന്യ കൃഷിയ്ക്ക് നിലമൊരുങ്ങിയത്.

ഓര്‍ഗാനിക്ക് കേരള ചിരിറ്റബിള്‍ ട്രസ്റ്റിന്‍റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന ചെറുധാന്യ കൃഷിയുടെ ഒന്നാംഘട്ട കൊയ്ത്തുത്സവമാണ് കൊച്ചി-പാലാരിവട്ടം പി.ഒ.സി. യില്‍ നടന്നത്. ഒരേക്കറോളം ഭൂമിയിലായിരുന്നു ചെറുധാന്യങ്ങളുടെ വിത്ത് വിതച്ചത്. ആദ്യഘട്ട വിളവെടുപ്പുതന്നെ വിജയകരമായതിന്‍റെ ആഹ്ലാദത്തിലുമാണ് സംഘാടകര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group