ചണ്ഡിഗഡ്: ഹരിയാനയിൽ മതപരിവർത്തന നിരോധന ബിൽ നിയമസഭ പാസാക്കി.
പ്രതിപക്ഷമായ കോൺഗ്രസിന്റെ എതിർപ്പിനിടെയായിരുന്നു ബിൽ പാസാക്കിയത്. മാർച്ച് നാലിനാണ് ബിൽ അവതരിപ്പിച്ചത്. ബിജെപി ഭരിക്കുന്ന യുപി, ഹിമാചൽപ്രദേശ്, കർണാടക സർക്കാരുകൾ മതപരിവർത്തന നിരോധന ബിൽ പാസാക്കിയിട്ടുണ്ട്.
ബലമായോ വാഗ്ദാനങ്ങൾ നല്കിയോ മതപരിവർത്തനം തടയുന്നതിനു നിലവിൽ സംസ്ഥാനത്തു നിയമങ്ങളുണ്ടെന്നും പുതിയ ബില്ലിന്റെ ആവശ്യമില്ലെന്നും പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. ഹരിയാനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണു ബിൽ പാസാക്കിയതിനെ മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരി വിശേഷിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group