തുര്‍ക്കിയിലെ ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയം ‘ഹാഗിയ സോഫിയ’ മോസ്കാക്കിയിട്ട് 3 വര്‍ഷം തികഞ്ഞു.
തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ ആറാം നൂറ്റാണ്ടില്‍ പണിത പുരാതന ക്രൈസ്തവ കത്തീഡ്രല്‍ ദൈവാലയം ആയിരുന്നു. ബൈസെന്‍റൈന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍ ഒന്നാമന്‍ എ.ഡി 537ല്‍ പണി കഴിപ്പിച്ച ഈ ദൈവാലയം ‘ഹാഗിയ സോഫിയ ചര്‍ച്ച് ഓഫ് ദ ഹോളി വിസ്ഡം’ എന്ന പേരില്‍ ആണ് അറിയപ്പെട്ടിരുന്നത്. ശില്പചാതുര്യം കൊണ്ടും ദേവാലയത്തിലെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും ആഗോള ശ്രദ്ധ നേടിയ ദേവാലയമായിരുന്നു ഇത്. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിന്‍റെ സ്ഥാനിക ദേവാലയം കൂടിയായിരുന്നു ഈ കത്തീഡ്രല്‍. 1453-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ തുര്‍ക്കികള്‍ കത്തീഡ്രലിനെ മോസ്ക് ആക്കി മാറ്റുകയായിരുന്നു. പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ പതനത്തിനു ശേഷം അധികാരത്തില്‍ വന്ന മുസ്തഫ കമാല്‍ പാഷ തന്‍റെ മതേതരനയത്തിന്‍റെ വലിയ അടയാളമായി 1935-ല്‍ ഇതിനെ മ്യൂസിയം ആക്കി. 1985ലാണ് യുനസ്ക്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ , തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ ആഗോള പ്രതിഷേധം വകവെക്കാതെ തീവ്ര ഇസ്ലാമിക ചിന്തയുള്ള പ്രസിഡന്‍റ് തയിബ് എര്‍ദോഗന്‍ ഹാഗിയ സോഫിയ മോസ്ക്കാക്കി മാറ്റാനുള്ള നടപടികള്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group