കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോര്‍ട്ട് തേടി.
പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ വേണം. സര്‍ക്കര്‍ വകുപ്പുകള്‍ കാര്യക്ഷമമാകണമെന്നും, വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും കോടതി നിരീക്ഷിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്ബ്യാര്‍, വി എസ് ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണം. ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബലമായവയെന്ന് കണ്ടെത്തണം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികള്‍ക്കും മറ്റും അനുമതി നല്‍കേണ്ടത് ഇതിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നയം മാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകല്‍ പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർത്തു. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്ബാനെയാണ് അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. എല്ലാ വെള്ളിയാഴ്ചയും കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group