റോം: ക്രൈസ്തവർക്കെതിരെയുള്ള അക്രമങ്ങളിൽ ഏറ്റവും ഭീതികരമായ കണക്കുകൾ 2019-ൽ ആണെന്ന് റിപ്പോർട്ടുകൾ. കത്തോലിക്കാ സഭയിലെ പുരോഹിതർക്കെതിരെ, പള്ളികൾക്കുനേരെ, പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രങ്ങൾക്കും രൂപങ്ങൾക്കും നേരെ, ഗർഭധാരണ കൗൺസിലിംഗ് കേന്ദ്രങ്ങൾക്കു നേരെ തുടങ്ങി നീണ്ടുപോകുന്നു റിപ്പോർട്ടുകൾ.
ക്രൈസ്തവ സമൂഹത്തിനെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയ രാജ്യം ഫ്രാൻസ് എന്ന് ഔദ്യോദിക കണക്കുകൾ സൂചിപ്പിക്കുന്നു. 2019-ൽ ഇവിടെനിന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 144 സംഭവങ്ങളാണ്. ഒ.എസ്.സി.ഇ (OSCE: Organization for Security and Co-operation in Europe) യുടെ റിപ്പോർട്ടുപ്രകാരം ജർമ്മനിയിൽ 81, സ്പെയിനിൽ 75, ഇറ്റലിയിൽ 70 എന്നിങ്ങനെയാണ് നീളുന്ന കണക്കുകൾ. ആകെമൊത്തം 595 സംഭവങ്ങൾ രേഖപ്പെടുത്തിയതിൽ 459 കേസുകൾ സ്വത്തും കാര്യങ്ങളുമായി ബന്ധപ്പെട്ടതും 80-ഓളം കേസുകൾ ആളുകൾക്കെതിരെയുള്ള അക്രമങ്ങളുമാണ്. ക്രിസ്താനികളെക്കുറിച്ചുള്ള വിശദവിവര കണക്കുകളുടെ നാലിൽ ഒരു ഭാഗം പരിശുദ്ധ പിതാവ് നേരിട്ട് റിപ്പോർട്ട് ചെയ്തു. സഹിഷ്ണതയുടെ ദിനമായി കണക്കാക്കപ്പെടുന്ന നവംബർ 16-നാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വംശീയത, സെമിറ്റിസം, ലൈംഗിക ആഭിമുഖ്യം അടിസ്ഥാനമാക്കിയുള്ള പക്ഷപാതം, മറ്റ് വിഭാഗങ്ങളാൽ നയിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഒ.സി.സി.ഇ പുറത്തുവിട്ടു.
ഫ്രാൻസ്, സ്പെയിൻ, ജർമനി തുടങ്ങിയ സ്ഥലങ്ങളിലെ സമാഗമ കൂടാരങ്ങൾക്കു നേരെയുള്ള ആക്രമങ്ങളുടെയും മോഷണങ്ങളുടെയും തുറന്ന വിവരണം ഒ.എസ്.സി.ഇ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019- ഏപ്രിൽ, ജൂൺ, സെപ്റ്റംബർ, നവംബർ തുടങ്ങിയ മാസങ്ങളിൽ പോളണ്ടിലും സ്പെയിനിലുമായി വൈദികർക്കെതിരെ നടന്ന ഹീന പ്രവർത്തനങ്ങളുടെ നീണ്ടനിരയുടെ വിശദീകരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇറ്റലിയിലും, പോളണ്ടിലുമായി കണക്കില്ലാതെ നശിപ്പിക്കപ്പെട്ട പരിശുദ്ധ അമ്മയുടെ തിരുസ്വരൂപങ്ങളും മാതാവിന്റെ നാമധേയത്തിലുള്ള പള്ളികളിൽ അക്രമികൾ നടത്തിയ നീചമായ പ്രവർത്തികളും ഒരു സമൂഹത്തെ മുഴുവൻ ചോദ്യം ചെയ്യപ്പെടുന്നു.
ക്രൈസ്തവർക്കെതിരെ നടമാടുന്ന നീചപ്രവർത്തികൾ ഒന്നോ രണ്ടോ ആൾക്കാർക്ക് എന്നതിലുപരി ഒരു സമൂഹത്തിന്റെ മേൽ മുഴുവൻ പതിക്കുന്ന ദുഷ്ടതയുടെ കരിനിഴലുകൾ എടുത്തു കാട്ടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group