ഈസ്റ്റർതിങ്കൾ അഥവാ ലിറ്റിൽ ഈസ്റ്റർ

കത്തോലിക്കാ സഭ ഈസ്റ്റർ തിങ്കളാഴ്ച അഥവാ ലിറ്റിൽ എയിഞ്ചൽ തിങ്കളാഴ്ച എന്നപേരിൽ ഒരു ദിനം ആഘോഷിക്കുന്നുണ്ട്. ഈസ്റ്റർ ഞായർ കഴിഞ്ഞുള്ള അടുത്ത ദിവസം ആയ തിങ്കളാഴ്ചയാണ് ഈസ്റ്റർ തിങ്കളാഴ്ച ആയി ആചരിക്കുന്നത് ഈ ദിനത്തെ മാലാഖമാരുടെ തിങ്കൾ എന്നും ലിറ്റിൽ ഈസ്റ്റർ എന്നും വിളിക്കുന്നു. യൂറോപ്പിലും തെക്കേ അമേരിക്കയിലെ പലരാജ്യങ്ങളിലും ഈ ദിവസം ദേശീയ അവധി ദിനമാണ്. 1994 വത്തിക്കാൻ റേഡിയോ റെക്കോർഡിങ് ശേഷം ജോൺപോൾ മാർപാപ്പ ഇപ്രകാരം പറഞ്ഞു ” അവൻ ഉയർത്തെഴുന്നേറ്റു എന്നും കല്ല് ശൂന്യമാണെന്ന്ദൂതൻ വിളിച്ചുപറഞ്ഞു ” അതിനാൽ ഈസ്റ്റർ തിങ്കളിൻ പ്രാധാന്യമുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ഇപ്രകാരം പ്രതിപാദിക്കുന്നു ” അപ്പോൾ ദൂതൻ സ്ത്രീയോടു പറഞ്ഞു ഭയപ്പെടേണ്ട നിങ്ങൾ ക്രൂശിക്കപ്പെട്ട യേശുവിനെ അന്വേഷിക്കുന്നു എന്ന് എനിക്കറിയാം അവൻ ഇവിടെ ഇല്ല കാരണം അവൻ പറഞ്ഞതുപോലെ ഉയർത്തെഴുന്നേറ്റു.”. ദൈവത്തിന്റെ ദാസന്മാരായ മാലാഖമാരുടെ ശബ്ദം വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം ഉണ്ട് ക്രിസ്തുവിന്റെ ജനനം മുതൽ ഉദ്ധാനം വരെ മാലാഖമാരുടെ സാന്നിധ്യം കാണാൻ സാധിക്കുo. അതിനാൽ സഭ ഈസ്റ്റർ തിങ്കൾ മുതൽ പെന്തക്കോസ്തൽ തിരുനാൾ ദിനം വരെ എയ്ഞ്ചലസ് പ്രാർഥനയ്ക്ക് പകരം Regina caeli ( സ്വർഗ്ഗീയ രാജ്ഞി) പ്രാർത്ഥിക്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group