വത്തിക്കാനിൽ സിനഡിന്റെ ദൈവശാസ്ത്ര സമിതി അംഗംമായി റവ. ഡോ.തോമസ് കൊല്ലംപറമ്പിൽ

വത്തിക്കാൻ ബംഗളുരു ധർമാരാം വിദ്യാക്ഷേത്രത്തിലെ പ്രഫ. ഡോ. തോമസ് കൊല്ലം പറമ്പിൽ സിഎംഐ വത്തിക്കാനിൽ 2021 ഒക്ടോബറിൽ ആരംഭിക്കുന്ന മെത്രാന്മാരു ടെ സിനഡിന്റെ ദൈവശാസ്ത്രസമിതിയിൽ ഇന്ത്യയിൽനിന്നുള്ള അംഗമായി നിയമിത നായി. വത്തിക്കാനിലെ അന്തർദേശീയ ദൈവശാസ്ത്ര സമിതിയിൽ ഇതിനകം പ്രവർത്തിച്ചിട്ടുള്ള ഡോ. കൊല്ലംപറമ്പിൽ അന്തർദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞ നും ഗ്രന്ഥകർത്താവുമാണ്.22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്രസമിതിയിലെ ഏഷ്യയിൽ നിന്നുള്ള മറ്റം ഗങ്ങൾ ഫാ. വിമൽ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എല്ലാ പടീല (ഫിലിപ്പൈൻസ്) എന്നിവരാണ്. സിനഡിന്റെ വിഷയം “സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരൽ, സുവിശേഷദൗത്യം” എന്നതാണ്. കത്തോലിക്കാസഭയുടെ രൂപതാതലം, പ്രാദേശിക തലം, ദേശീയതലം, ഭൂഖണ്ഡതലം, അന്തർദേശീയതലം എന്നീ നിലകളിലുള്ള ചർച്ചകൾക്കും അഭിപ്രായരൂപീകരണത്തിനും ശേഷം സിനഡ് 2023 ഒക്ടോബറിൽ സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group