ദൈവപ്രവർത്തിയുടെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നമ്മുടെ സമയത്തിനു വേണ്ടിയല്ല ദൈവത്തിൻറെ സമയത്തിന് വേണ്ടി കാത്തിരിക്കുക. നാം കർത്താവിനു വേണ്ടി കാത്തിരിക്കുമ്പോൾ പലപ്പോഴും ജീവിതത്തിൽ ആകുലതകളും പ്രയാസങ്ങളും ഉണ്ടാകാം എന്നാൽ അത് ഓർത്തു ദുഃഖിക്കാതെ എല്ലാ പ്രശ്നങ്ങളും ദൈവകരങ്ങളിൽ സമർപ്പിക്കുകയും, വിശ്വാസത്തോടെയും ക്ഷമയോടെയും കാത്തിരിക്കുക. തന്നെ കാത്തിരിക്കുന്നവർക്കു വേണ്ടി ദൈവം നേരത്തെയും പ്രവർത്തിക്കില്ല, താമസിച്ചും പ്രവർത്തിക്കില്ല തക്ക സമയത്ത് പ്രവർത്തിക്കുന്നവനാണ് ദൈവം എന്ന് വചനം പറയുന്നു
പഴയ നിയമം നോക്കിയാൽ ദൈവപ്രവർത്തിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ കാത്തിരുന്നത് മോശ ആണ്. കാനാൻ ദേശത്ത് ഇസ്രായേൽ ജനതയുമായി എത്തുന്നതിനായി മോശ കാത്തിരിക്കേണ്ടി വന്നത് 40 വർഷം ആണ്. മകനായ ഇസ്ഹാക്ക് ജനിക്കുന്നതിനായി അബ്രാഹം കാത്തിരിക്കേണ്ടി വന്നത് 25 വർഷംആണ്. ഈജിപ്തിലെ മന്ത്രിയാക്കുന്നതിനുവേണ്ടി ജോസഫ് കാത്തിരിക്കേണ്ടി വന്നത് 13 വർഷം ആണ്. നാം ഒരോരുത്തർക്കും നമ്മുടെ സമയത്തിന് വേണ്ടി അല്ല, കർത്താവിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കാം.
ബേത്‌സഥാ കുളിക്കടവിൽ തളർവാതരോഗി കർത്താവിന്റെ സൗഖ്യത്തിനു വേണ്ടി കാത്തിരുന്നത് മുപ്പത്തെട്ട് വർഷമായിരുന്നു. കർത്താവിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നവന് അനുഗ്രഹം ലഭിക്കും എന്ന് പ്രസ്തുത വചനം പ്രതിപാദിക്കുന്നു. 1പത്രോസിൻ 5:6 ൽ പറയുന്നു ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. നാം ഓരോരുത്തർക്കും ജീവിതത്തിൽ ക്ഷമയോടെയും പൂർണ്ണമായ ദൈവത്തെ വിശ്വസിച്ചു ദൈവ കരത്തിനു കീഴിൽ താഴ്മയോടെ ദൈവപ്രവർത്തിക്കു വേണ്ടി കാത്തിരിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group